September 26, 2010

മൂടൊഴിഞ്ഞു തരുന്നവര്‍



ലേണിംഗും എട്ടും
പിന്നെ
പഞ്ചായത്ത് റോഡിലെ ട്രയലും
കഴിഞ്ഞാണ്
ഞാന്‍
അങ്ങാടി കണ്ടത്.
ഹോ...
ഉണക്കമീന്‍ വാങ്ങാന്‍ വന്നവന്റെ
ബൈക്കും
പച്ചക്കറി ഡിക്കിയിലേക്കിടുന്നവന്റെ
കാറും
കൂട്ടുകാരനുമായി സൊറക്കുന്നവന്റെ
ജീപ്പും
റോഡ് നിറഞ്ഞു നില്‍ക്കുന്ന-
തിനിടയിലൂടെ
ചാഞ്ഞും ചരിഞ്ഞും
ഒരു വിധം
ഞാന്‍
പുറത്തു കടന്നു.
അങ്ങാടിക്കുരുക്കുകള്‍ പിന്നിട്ട്
ഹൈവേയുടെ നീണ്ടനിരപ്പില്‍
ടോപ്പ് ഗിയറിലേക്ക്
കാല്‍ നീങ്ങവേ,
തോളില്‍ പിണച്ചുവച്ച
കൈകളില്‍ തൂങ്ങിയാടി
ഒരു സൗഹൃദക്കൂട്ടം
മുന്നില്‍ ചാടിയത്
പെട്ടെന്നായിരുന്നു.
കാലാദ്യമായി ബ്രേക്കിലേക്ക് ...
പിന്നീട്,
തനിക്കുവേണ്ട പേര്
പരസ്യബോര്‍ഡുകളില്‍
തിരയുന്നവര്‍,
മൊബൈല്‍
ചെവിയുടെ അണ്ണാക്കിലേക്ക്
തിരുകിയവര്‍,
റോഡിനുനടുവിലെ
വെള്ളവരക്കരികില്‍
'ഔദാര്യ'ത്തിന്റെ പോസ്റ്റര്‍
മുഖത്തൊട്ടിച്ച്
മൂടൊഴിഞ്ഞ് തരുന്നവര്‍...
ബ്രേക്കു ചവിട്ടാന്‍
കാരണങ്ങളുടെ
ഇടമുറിയാത്ത നീണ്ടനിര.
ഇതിനിടയില്‍,
ഹോണടി കേട്ട്
ആദ്യമായി സൈഡ് തന്നവരെ
ഞാനിറങ്ങിച്ചെന്നൊന്നു നമിച്ചു.
പകരം,
അവരൊന്നിളിച്ചു,
ഒന്നമറി,
പിന്നെ
അല്‍‌പ്പം
ചാണകമിട്ടു തന്നു...
.

13 comments:

ഹംസ said...

ഈ ബ്ലോഗിലെ ആദ്യ കമന്‍റ് എന്‍റെയാണോ...

കവിത നല്ല രസമുണ്ട് സത്യമായും എനിക്കിഷ്ടമായി . നല്ല ചിന്ത തന്നെയാണ്

ഗിരീഷ് മാരേങ്ങലത്ത് said...
This comment has been removed by the author.
മാണിക്യം said...

ആദ്യമായി സൈഡ് തന്നവരെ
ഞാനിറങ്ങിച്ചെന്നൊന്നു നമിച്ചു.
പകരം,
അവരൊന്നിളിച്ചു,
ഒന്നമറി,
പിന്നെ
അല്‍‌പ്പം
ചാണകമിട്ടു തന്നു.....

:)കൊള്ളാം

Naseef U Areacode said...

കൊള്ളാം..

ബൂലോകത്തേക്ക് സ്വാഗതം

ആശംസകള്‍ ...

ഒഴാക്കന്‍. said...

ഇഷ്ട്ടായി

ഉഷശ്രീ (കിലുക്കാംപെട്ടി) said...
This comment has been removed by the author.
ഉഷശ്രീ (കിലുക്കാംപെട്ടി) said...

ബൂലോകത്തേക്കു സ്വാഗതം.........
ഒരുപാടെഴുതണം.നല്ല ഭാഷ നല്ല അവതരണം.

നല്ല പടം നല്ല വരികളും തുടക്കം കൊള്ളാം ഗിരീഷ്..
എല്ലാ ആശംസകളും.
ഓ:ടോ: പിന്നെ പുതിയ പോസ്റ്റ്സ് ഇടുമ്പോള്‍ ഒന്നു മെയില്‍ ചെയ്യണേ..........

Gini said...

കൊള്ളാം..
ആശംസകള്‍ ...

Unknown said...

Excellent performance dear Gireesh.Thanks for the side and dung you received.It is from them who have nothing to think and worry of time,money,power and so many sufferings of life and so they lead a full CONSCIOUS LIFE. Those who met you earlier are always in UNCONSCIOUS MOOD created by themselves. ..Antony Mathew..

Sureshkumar Punjhayil said...

Swapnam kandu nadakkunnavarum ...!

Manoharam, Ashamsakal...!!!

Unknown said...

Be frank yar.......................
He really behind the publicity..... and u people showing him the wrong way...................

Unknown said...

Stolen picture, and messed lanes........ really messed up...... and some people encouraging.......................................................................I think, its a wonder world for some one??????

lekshmi. lachu said...

kollaam

Post a Comment