October 06, 2010

നാല് കവിതകള്‍


  • ജനനം
ഏകാധിപത്യത്തിന്റെ
സ്വാതന്ത്ര്യത്തില്‍ നിന്ന്
'സര്‍‌വ്വാധിപത്യ'ത്തിന്റെ
അടിമത്തത്തിലേക്ക്
ഒരു
ചുവടുമാറ്റം.
  • വിവാഹം
സ്വതന്ത്രമായൊഴുകുന്ന
രണ്ടു നേര്‍രേഖകളെ
സം‌യോജിപ്പിച്ച്
വളവുകളും
വിളവുകളും
സൃഷ്ടിക്കുന്ന
സൂത്രവാക്യം.
  • മരണം
ഉറക്കം നടിക്കുന്ന
ആളുകള്‍ക്കിടയില്‍
ഉറക്കം നടിക്കാത്ത
ഒരാളുടെ ജനനം.
  • ജീവിതം
ഒറ്റക്കരച്ചിലിനും
കൂട്ടക്കരച്ചിലിനു-
മിടയിലെ
നേര്‍ത്ത
നിലവിളി.
.

6 comments:

ചിത്രഭാനു Chithrabhanu said...

"ഒറ്റക്കരച്ചിലിനും
കൂട്ടക്കരച്ചിലിനു-
മിടയിലെ
നേര്‍ത്ത
നിലവിളി."
ഇതിഷ്ടായി.

Jishad Cronic said...

വളരെ നന്നായിരിക്കുന്നു.

Manoraj said...

ഗദ്യകവിതകള്‍ നന്നായീരിക്കുന്നു. ജീവീതം എന്നത് കൂ‍ടുതല്‍ ഇഷ്ഹ്ട്ടപ്പെട്ടൂ.

lekshmi. lachu said...

ഒറ്റക്കരച്ചിലിനും
കൂട്ടക്കരച്ചിലിനു-
മിടയിലെ
നേര്‍ത്ത
നിലവിളി."
ഇതിഷ്ടായി

ഹംസ said...

ഉറക്കം നടിക്കുന്ന
ആളുകള്‍ക്കിടയില്‍
ഉറക്കം നടിക്കാത്ത
ഒരാളുടെ ജനനം.


നന്നായിരിക്കുന്നു..

Vinodkumar Thallasseri said...

nalla aalochanakal.

Post a Comment