October 23, 2010

ഊട്ടിയിലെ പട്ടി


പകല്‍ മുഴുവന്‍
'ഈസ്', 'വാസ്' കൊണ്ട്
ജാഡ കാണിച്ച
ഒരുത്തന്റെ തലയില്‍
രാത്രിയില്‍ വെള്ളമൊഴിച്ചപ്പോള്‍
അമ്മേ എന്നു നിലവിളീച്ചതായി
പറഞ്ഞുകേട്ടിട്ടുണ്ട്.
ലോകഭാഷയില്‍ തന്നെ
വളരെ ശക്തമായ
സാഹിത്യവും സംസ്കാരവും കൊണ്ട്
സമ്പന്നമായ
നമ്മുടെ പ്രിയപ്പെട്ട മലയാളത്തെ
അവഗണനയുടെ പിന്നാമ്പുറങ്ങളിലേക്ക്
വലിച്ചെറിഞ്ഞ
ഒരു തലമുറയാണ്
നമ്മുടേത്.
അത്ഭുതപ്പെടേണ്ട;
'വീട്ടിലെ കുട്ടി ഊട്ടിയിലും
ഊട്ടിയിലെ പട്ടി വീട്ടിലുമല്ലേ...?'
.

1 comments:

രമേശ്‌ അരൂര്‍ said...

ഇന്ഗ്ലിഷ് പറയുന്നവരോട് ഇത്ര വെറുപ്പാണോ ? മാതൃഭാഷയെ മറക്കുന്നവരോട് എനിക്ക് യോജിപ്പില്ല ..അതെ സമയം അറിവിന്റെ ലോകത്തിലേക്കുള്ള എല്ലാ വാതായനങ്ങളും മലയാളം എന്ന ന്യുന പക്ഷ ഭാഷയിലൂടെ ലഭിക്കില്ല ...ലോകത്തിലെ 679 കോടി ജനങ്ങളില്‍ വെറും മൂന്നു കോടി പേര്‍ മാത്രമാണ് മലയാളം മാതൃ ഭാഷയായി ട്ടുള്ള കേരളീയര്‍ ..അതായത് ജന സംഖ്യയുടെ ഒരു ശതമാനം പോലും തികയില്ല മലയാളികള്‍ !! അതെ സമയം വിവര സാങ്കേതിക വിദ്യകളും ..മറ്റും പരസ്പരം ലഭ്യമാക്കുന്നതിനു ഇന്ഗ്ലിഷ് പൊതു മാധ്യമമായി ഉപയോഗിക്കുന്നതിനാല്‍ സ്വാഭാവികമായും ഇന്ഗ്ലിഷിനു പ്രാധാന്യം പതിന്മടങ്ങ്‌ കൂടും ..
ഇതൊക്കെ പഠിച്ചാല്‍ മാത്രം പോര പറയുകയും ചെയ്താലേ ആ ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ നാണക്കേടുണ്ടാകത്ത വിധം പിടിച്ചു നില്‍ക്കാന്‍ പറ്റു..ഇന്ഗ്ലിഷ് ആഡംബര ഭാഷയെ അല്ല ..അത്യാവശ്യമാണ് എന്ന് തിരിച്ചറിയുക ..എന്ന് കരുതി മാതൃഭാഷയെ ചവിട്ടി മെതിക്കാനും പാടില്ല ..കാരണം
മറ്റുള്ള ഭാഷകള്‍ കേവലം
ധാത്രിമാര്‍ (പോറ്റമ്മ മാര്‍ )
മര്‍ത്യന്നു പെറ്റമ്മ
തന്‍ ഭാഷ താന്‍
എന്ന് കവിവാക്യം ..
വളരാന്‍ പോറ്റമ്മയുടെ
സഹായം കൂടി ആവശ്യമുള്ളത്
കൊണ്ട് അവരെയും തള്ളി പറയേണ്ട

Post a Comment