January 28, 2011

സെന്‍സസ് ഇങ്ങനെയാക്കിക്കൂടെ..?



   നിലവില്‍...
   രാജ്യത്ത് പദ്ധതികള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കിയവയുടെ ഫലപ്രാപ്തി വിലയിരുത്താനും മറ്റനേകം കാര്യങ്ങള്‍ക്കും സെന്‍സസ് സഹായിക്കുന്നുവെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.എന്നാല്‍ അതിനു നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് വേതനം കൊടുക്കാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കോടികളാണ് ചെലവഴിക്കപ്പെടുന്നത്.വെറും കോടികളല്ല,കോടാനുകോടികള്‍.
   മാത്രമല്ല,വിവരം നല്‍കുന്ന ആള്‍ പറയുന്ന കാര്യം അതേപടി  പകര്‍ത്തുമ്പോള്‍ തെറ്റുകള്‍ വരാനുള്ള സാദ്ധ്യത ഒരുപാട് കൂടുതലുമാണ്.
   പോംവഴി
    വില്ലേജ് ഓഫീസ് വഴി, കിട്ടേണ്ട വിവരങ്ങളുടെ ഒരു ഫോം വിതരണം ചെയ്യുക.രണ്ടാഴ്ചക്കകം വിവരങ്ങള്‍ സത്യസന്ധമായി പൂരിപ്പിച്ച് തിരിച്ചേല്പ്പിക്കണം.എല്പ്പിക്കാതിരിക്കുകയോ വിവരങ്ങള്‍ തെറ്റായി നല്‍കുകയോ ചെയ്യുന്നപക്ഷം റേഷന്‍കാര്‍ഡ് കട്ട് ചെയ്യല്‍,ആയിരം രൂപ പിഴ,മൂന്ന് വര്‍ഷം തടവ് തുടങ്ങിയ ശിക്ഷകള്‍ ഉണ്ടായിരിക്കുന്നതാണ് എന്ന് നേരത്തെ അനൗണ്‍സ് ചെയ്യണം.പുതിയ നിയമം പാസാക്കിയാല്‍ മതിയല്ലോ?
   (സെന്‍സസിനു പങ്കെടുക്കാന്‍ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മേല്പ്പറഞ്ഞ പിഴയും തടവും നിലവില്‍ ഉണ്ടെന്നുള്ളത് ഇതിന്റെ കൂടെ കൂട്ടി വായിക്കേണ്ടതാണ്)
  ഇതിലൂടെ എല്ലാ വിവരങ്ങളും ഒരു തെറ്റുപോലുമില്ലാതെ  മണിമണിയായി സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും.ചെലവാണെങ്കില്‍ തുലോം കുറവും.



  

4 comments:

Unknown said...

ഹയ് അതും വേണ്ടല്ലോ..
ഒരു താംബൂലപ്രശ്നം വെച്ചാല്‍ പോരേ...

mukthaRionism said...

പഹയാ..
എലക്ഷനൊന്നും നിന്നേക്കല്ലേ.
കട്ടക്കാലത്തിനെങ്ങാനും ജയിച്ച് വല്ല മന്ത്രിയോ തന്ത്രിയോ ആയാല്‍..!!?

Akbarali Charankav said...

വില്ലേജ്‌ ഓഫീസുകളില്‍ അഞ്ചും, പത്തും വര്‍ഷങ്ങളായി നികുതിയടക്കാത്ത വീരന്മാരുള്ള നമ്മുടെ നാട്ടില്‍ "സ്റ്റൈലനായി " കഴിഞ്ഞ്‌പോകുമ്പോഴും മാലോകര്‍ ഒരു നടപടിയും സ്വീകരിക്കാറില്ല.
പിന്നെ അഴിമതിയുടെ കാര്യത്തില്‍ വിജിലന്‍സിന്റെ കണക്കുപ്രകാരം ഒരടിപിന്നോട്ടില്ലാതെയുള്ളതും നമ്മുടെ റവന്യൂവകുപ്പാണ്‌.
കഴിഞ്ഞ ആഴ്‌ച കൈകൂലി കേസില്‍ പിടിയിലായ വില്ലേജ്‌ ഓഫീസറുടെ നാട്ടിലേക്ക്‌ കാളികാവില്‍ നിന്നും അഞ്ചുരൂപ കൊടുത്താല്‍ എത്താന്‍ പറ്റുന്ന ദൂരമേയുള്ളൂ...
ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാന്‍ പറ്റില്ല. പിടിക്കപ്പെടുന്നത്‌ ചുരുക്കമെന്ന്‌ മാത്രം. അത്രമാത്രം മോശകരമായ അവസ്ഥയാണ്‌ പല വില്ലേജ്‌ ഓഫീസുകളുടെയും സ്ഥിതി. അങ്ങിനെയെങ്കില്‍ .തമ്മില്‍ ബേദം തൊമ്മന്‍ തന്നെയല്ലേ...നല്ലത്‌.

ഹൈദര്‍ said...

ഒരു ചെറിയ കഥ

ഒരു പിന്നോക്ക സമുദായത്തില്‍പ്പെട്ട ഒരു കുട്ടി പഠനം മുന്നോട്ടു കൊണ്ടുപോവാന്‍ വഴിയില്ലാതെ പ്രതിസന്ധിയിലായപ്പോള്‍ നാട്ടിലെ ഒരു ചുമട്ടു തൊഴിലാളിയായ ഒരാള്‍ സഹായിക്കാനും തുടര്‍ന്ന് പഠിപ്പിക്കാനും തിരുമാനിച്ചു. പഠിച്ചു പഠിച്ചു ഐ എ എസ് വരെ എത്തി. നാട്ടില്‍ തിരിച്ചു വന്നത് സര്‍ക്കാര്‍ വണ്ടിയിലയിരുന്നു. വാങ്ങി വന്നു വീടിന്റെ മുന്നില്‍ നിര്‍ത്തിയപ്പോള്‍ ലഗേജ്‌ ഇറക്കാന്‍ മേല്‍ പറയപ്പെട്ട ചുമട്ടുകാരനും ഉണ്ടായിരുന്നു. സാധാരണ എല്ലാവര്‍ക്കുമെന്ന പോലെ അയാള്‍ക്കും ചുമട്ടു കൂലി കൊടുത്തു കൊണ്ട് നമ്മുടെ ഐ എ എസ് കാരന്‍ വീടിനകത്തേക്ക് കേരിപ്പോയതല്ലാതെ അദ്ദേഹത്തെ പ്രത്യേകമായി ഗൌനിച്ചതൊന്നുമില്ല. ചുമട്ടുകാരന്‍ പകച്ചു നോക്കി നിന്നതല്ലാതെ ഒന്നും പറയാനോ ചെയ്യാനോ പോയില്ല. സംഘടം ഉള്ളില്‍ ഒതുക്കി തിരിച്ചു പോന്നു.

ഇതൊരു വെറും കഥയല്ല. നമ്മുടെ നാട്ടിലെ മിക്ക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഈ തരക്കാരാനെന്നു പറയുന്നതാവും ശരി. നാടിനു വേണ്ടി ഇത്രയും വലിയൊരു സാഹസത്തിനു ഏതെന്കിലും ഉദ്യോഗസ്ഥന്‍ മുതിരുമോ. ഉദ്യോഗത്തില്‍ കയറുന്നത് വരെ ഇവരൊക്കെ ആരാണെങ്കിലും കയറിയാല്‍ ഇവരിലാരെങ്കിലും നാടിനെയോ നാട്ടുകരെയോ ഓര്‍ക്കാറുണ്ടോ ? ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ സര്‍ക്കാര്‍ സേവകനാണല്ലോ. അതിനര്‍ത്ഥം ജനസേവകന്‍ എന്നാണല്ലോ. എന്നാല്‍ ജനങ്ങള്‍ ഇവരെ സേവിക്കുകയല്ലാതെ മറിച്ചു എത്ര പേര്‍ കാണും. ഒരു ഉദ്യോഗം കിട്ടിയാല്‍ പിന്നെ ജന സേവനവും രാജ്യത്തിന്റെ നന്മയുമൊന്നും ഇവരുടെ വിഷയമല്ല. പിന്നീട് അവരായി അവരുടെ പാടായി, സ്വന്തം കസേര ഉറപ്പിക്കാന്‍ എന്തു വൃത്തികേടുകളും ചെയ്യാന്‍ ഇവര്‍ക്ക് മടി കാണില്ല. ഒരു ജാതി സര്ടിഫിക്കെട്ട് എഴുതിക്കൊടുക്കാന്‍ പോലും ഇരുപത്തഞ്ചും അമ്പതും കൈക്കുലി ചോദിച്ചു വാങ്ങുന്ന ഇവരെയാണോ സെന്സെടുക്കാന്‍ 'ഫ്രീ'യായിട്ടു ഏല്‍പ്പിക്കാന്‍ പോകുന്നത് ?

നമ്മുടെ നാട് ഒരിക്കലും നന്നാവില്ല മാഷേ. വേണമെങ്കില്‍ നമുക്ക് നന്നാവാന്‍ നോക്കാം. താങ്കളുടെ ആശയം വളരെ പ്രവര്ത്തികമാണെന്നതില്‍ സംശയമില്ല. പക്ഷേ, നമ്മുടെ നാട്ടില്‍ നടക്കുമെന്ന് തോന്നുന്നില്ല.

കെ.പി. ഹൈദര്‍ അലി, കാളികാവ്‌

Post a Comment