November 04, 2010

ലോട്ടറി നിരോധിക്കുന്നതിനുപകരം...


    ലോട്ടറി ഒരു ചൂതാട്ടമാണെന്നും ആയിരക്കണക്കിനാളുകള്‍ സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് ലോട്ടറി കളിച്ച് കളയുന്നുണ്ടെന്നും പല കുടുംബങ്ങളും അത്മഹത്യയുടെ വക്കത്താണെന്നുമെല്ലാം പറഞ്ഞിട്ടാണ് ലോട്ടറി നിരോധിക്കുന്നതെന്നാണ് പൊതുവെയുള്ള ധാരണ.പക്ഷെ,അന്യസംസ്ഥാനങ്ങള്‍ വളരെ മിടുക്കന്മാരായി കോടികള്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത് സഹിക്കാന്‍ വയ്യാതെ വന്നപ്പോഴാണ് ഇത്തരമൊരു നിരോധനത്തിന്റെ ചിന്ത ഉയര്‍ന്നുവന്നതെന്നും പറഞ്ഞുകേള്‍ക്കുന്നു.
 
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ അവസാനത്തെ അത്താണിയായി അല്ലെങ്കില്‍ ജീവിതത്തിലെ ഇനിയും വറ്റാത്ത പ്രതീക്ഷയായി ഒക്കെയാണ് ലോട്ടറി എന്ന പദത്തെ നിര്‍വ്വചിക്കേണ്ടത് എന്ന് തോന്നിപ്പോവുന്നു.പലരും ഇതിന്റെ അടിമകളാണ് എന്ന കാര്യം വിസ്മരിക്കുന്നില്ല.പക്ഷെ,നല്ല രീതിയില്‍ പുന:സംഘടിക്കപ്പെട്ടാല്‍ ലോട്ടറി ഒരു മികച്ച സ്ഥാപനമായി മാറുമെന്നതില്‍ തര്‍ക്കമില്ല.അതിനുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

  •         ഒരു വ്യക്തി ഒരാഴ്ചയില്‍ ഒരു ലോട്ടറി മാത്രമേ എടുക്കാവൂ.ലോട്ടറിയെടുക്കല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചുകൊടുത്തശേഷം മാത്രമാക്കണം.അത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുകയും വേണം.രണ്ടു നമ്പര്‍ ഒരാളെടുത്തതു കണ്ടുപിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് സമ്മാനം ലഭിക്കുകയില്ല.ഇതിലൂടെ ലോട്ടറിയെടുക്കേണ്ടവര്‍ക്ക് എടുക്കുകയും ചെയ്യാം.അമിതമാകുന്ന പ്രശ്നവുമുണ്ടാകില്ല.
  •         ഒരു കോടിയും കാറും തുടങ്ങി വായില്‍‍കൊള്ളാത്ത വലിയ സംഖ്യകള്‍ ഒരാള്‍ക്ക് നല്‍കുന്നത് ഒഴിവാക്കി ആ സംഖ്യ ആയിരം പേര്‍ക്കു വീതിച്ച് ചെറിയ 'ഭാഗ്യ'ങ്ങളിലേക്ക് മാറ്റുക.അങ്ങനെ ലോട്ടറിയുടെ ഗുണവശങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും.
  •        ലക്ഷങ്ങളുടെ സമ്മാനം,പാവപ്പെട്ടവര്‍ക്കു ലഭിക്കുകയാണെങ്കില്‍ മുഴുവന്‍ സംഖ്യ നല്‍കുകയും അല്ലാത്തപക്ഷം(സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടവര്‍ക്ക്)പരമാവധി പതിനായിരം രൂപയില്‍ സമ്മാനം നിജപ്പെടുത്തുകയും ചെയ്യുക.ബാക്കി വരുന്ന സംഖ്യ സര്‍ക്കാരിന്റെ ക്ഷേമനിധിയിലേക്ക് വരവുവെക്കട്ടെ.സാമ്പത്തിക അസമത്തം കുറേയൊക്കെ ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കും.

   അന്ധര്‍,വികലാംഗര്‍ തുടങ്ങി മറ്റു ജോലികളൊന്നും ചെയ്യാന്‍ കഴിയാത്ത ആയിരക്കണക്കിനാളുകളെ ഭിക്ഷാടനത്തിലേക്കു തള്ളിവിടാതിരിക്കാന്‍ ലോട്ടറി നിലനില്‍ക്കുകതന്നെ വേണം.

2 comments:

Vinodkumar Thallasseri said...

Good. Very good suggestions. You try to look where others fail. Keep it up.

C.P Mathew said...

ഭാഗ്യപരീക്ഷണം ഒരു ശിലമായി മാറിയ മലയാളി, ഒരു ദിവസം കിട്ടുന്ന വേതനത്തിന്റെ അവസാനതുക അവന്റെ സ്വപ്നങ്ങൾക്കായി മാറ്റിവെയ്ക്കുന്നു. താങ്കൾ ചൂണ്ടിക്കാട്ടിയതുപോലെ നിരോധിക്കുന്നതിനു പകരം ഒരു സ്കീം ആക്കിയിരുന്നെങ്കിൽ ടിക്കറ്റിന്റെ പകുതി തുക അവന്റെ നിക്ഷേപമായി മാറ്റാൻ സാധിക്കുകയും, അഞ്ചുകൊല്ലം മുടങ്ങാതെ അടച്ചാൽ ഒരു നല്ല തുക അവന്‌ സമ്പാദ്യമാവും. ഒരുപാട് അന്ധർക്കും, വികലാംഗർക്കും ഒരു സ്ഥിരവരുമാനവും.

Post a Comment